തമിഴ്നാടിന്റെ നായകനായി വിജയ്; പുത്തൻ മന്ത്രിസഭ അധികാരമേറ്റു

May 10, 2026 - 10:35
May 10, 2026 - 10:35
 0
തമിഴ്നാടിന്റെ നായകനായി വിജയ്; പുത്തൻ മന്ത്രിസഭ അധികാരമേറ്റു

തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും സൂപ്പർതാരവുമായ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കളും സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും വിജയിന്റെ കുടുംബാംഗങ്ങളും ഈ ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

വിജയിക്കൊപ്പം ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിലവിലെ പട്ടികയിൽ കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെട്ടിട്ടില്ലെങ്കിലും വിശ്വാസവോട്ടിന് ശേഷം കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകുന്ന മന്ത്രിസഭയിൽ 29-കാരിയായ സെൽവി എസ്. കീർത്തനയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തനയാണ് മന്ത്രിസഭയിലെ ഏക വനിതയും ഏറ്റവും പ്രായം കുറഞ്ഞ അംഗവും. മുൻപ് പൊളിറ്റിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന കീർത്തന ടിവികെയുടെ യുവ മുഖമായാണ് അറിയപ്പെടുന്നത്. ആവേശഭരിതരായ പതിനായിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി നടന്ന ചടങ്ങോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow