രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്

ഇന്ന് ഡോ​ള​റി​നെ​തിരെ 67 പൈ​സയാണ് താഴ്ന്നത്

Feb 3, 2025 - 13:44
Feb 3, 2025 - 13:44
 0  6
രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്

ഡൽഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. ഇന്ന് ഡോ​ള​റി​നെ​തിരെ 67 പൈ​സയാണ് താഴ്ന്നത്. അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യവും ഡോളറിനെതിരെ ഇടിഞ്ഞത്. 

 മുന്‍ വ്യാപാരത്തേക്കാള്‍ 0.5 ശതമാനം ഇടിവാണ് രൂപയ്ക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  ഓഹരി വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്‍റാണ് ഇടിഞ്ഞത്. നിഫ്റ്റിയിൽ 205 പോ​യി​ന്‍റോളം താ​ഴ്ന്നു. അതെ സമയം ഡോളര്‍ ഇന്‍ഡക്‌സില്‍ യുഎസ് ഡോളര്‍ 0.3 ശതമാനം ഉയര്‍ന്ന് 109.8-ല്‍ എത്തി. ഇന്ത്യന്‍ രൂപയ്ക്ക് മാത്രമല്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow