സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,520 രൂപ കുറഞ്ഞു
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പവന് 1,520 രൂപയാണ് കുറഞ്ഞത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാഞ്ചാടിക്കൊണ്ടിരുന്ന സ്വർണവിലയാണ് ഇന്ന് താഴേക്ക് പതിച്ചത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പവന് 1,520 രൂപയാണ് കുറഞ്ഞത്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,965 (190 കുറഞ്ഞു) പവന് 1,11,720 ആണ് നിരക്ക്. 18 കാരറ്റ് ഗ്രാമിന് 11,475 പവന് 91,800, 14 കാരറ്റ് ഗ്രാമിന് 8,935 പവന് 71,480 എന്നിങ്ങനെയാണ് നിരക്ക്. ജനുവരി 29-ന് പവൻ വില 1.31 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ച് ലാഭമെടുത്തത് അന്താരാഷ്ട്ര വിപണിയിൽ വില കുറയാൻ കാരണമായി.
നിക്ഷേപകർ സ്വർണം വിൽക്കുകയും വില കുറയുമ്പോൾ വീണ്ടും വാങ്ങുകയും ചെയ്യുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണം. വില കുറഞ്ഞത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും ചെറിയ തോതിൽ നിക്ഷേപം നടത്തുന്നവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്.
What's Your Reaction?

