എം.എസ്.യു.-പി.ജി.-വെറ്റ് തസ്തികയിൽ ഒഴിവ്
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം.എസ്.യു.-പി.ജി.-വെറ്റ് തസ്തികയിൽ ഒരൊഴിവുണ്ട്. 2025 ജനുവരി 1ന് 60 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്കെയിൽ 61,000 രൂപ. എം.വി.എസ്.സി (സർജറി), കെ.എസ്.വി.സി. രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവൃത്തിപരിചയം എൽ.എം.വി. ലൈസൻസ് എന്നിവയാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
What's Your Reaction?

