ചെന്നൈയിൽ രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയും സംഘവും അറസ്റ്റിൽ
ഇവരിൽ നിന്ന് മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തു
ചെന്നൈയിൽ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ (30), തമിഴ് സഹസംവിധായിക വിൻസി നിവേദ (26) എന്നിവരടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തു.
മോഡലിങ്ങിലൂടെ ശ്രദ്ധേയയായ ഇവർ തമിഴ് ചിത്രമായ 'വെള്ളിമലൈ', മലയാളത്തിൽ ജോജു ജോർജ് ചിത്രം 'ആരോ', വിവിധ ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാ മേഖലയിലെ സഹസംവിധായികയാണ് വിൻസി നിവേദ. വെങ്കിടേഷ് കുമാർ, വിഘ്‌നേശ്വരൻ, കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ എന്നയാളെ പിടികൂടിയതോടെയാണ് ലഹരി ശൃംഖലയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ കുടുക്കാൻ ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിൽ പോലീസ് സംഘം സമീപിച്ചു. വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു.
6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം സാധാരണ കഞ്ചാവ്, ഒരു എൽഎസ്ഡി (LSD) സ്റ്റാമ്പ്,
ഒൻപത് മൊബൈൽ ഫോണുകൾ എന്നിവയാണ് പിടിച്ചെടുത്തവ.
What's Your Reaction?

