കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാനാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നതായുള്ള ആരോപണത്തെ തുടർന്നാണ് ഇറാൻ തിരിച്ചടി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെയാണ് പുതിയ ആക്രമണം നടന്നത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതെന്നാണ് വിവരം.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
What's Your Reaction?



