മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Jun 3, 2026 - 20:27
Jun 3, 2026 - 20:27
 0
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

പാലക്കാട്: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് നടപടി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം 29-ന് ഫേസ്ബുക്കിലൂടെ അപകീർത്തികരമായ ചിത്രം പങ്കുവെച്ചുവെന്നും, സമൂഹത്തിൽ വിദ്വേഷവും ലഹളയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രചാരണമെന്നും പരാതിയിൽ ആരോപിക്കുന്നു.

ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദിനെ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ എസ്. സുനിൽകുമാറിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ സുനിൽകുമാറിനെതിരെയാണ് നടപടി സ്വീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow