സംസ്ഥാനത്ത് പാൽ വില കൂടും; ലിറ്ററിന് 4 രൂപ വർധിപ്പിക്കാൻ മിൽമയ്ക്ക് സർക്കാർ അനുമതി
സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് 4 രൂപ വീതം കൂട്ടാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. പാൽ വില വർധിപ്പിക്കണമെന്ന മിൽമയുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇപ്പോൾ സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നാളെ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും അന്തിമ തീരുമാനവും ഉണ്ടാകും.
ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ആറ് മാസം മുൻപ് തന്നെ ബോർഡ് ഈ തീരുമാനമെടുത്തിരുന്നെങ്കിലും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. കാലിത്തീറ്റ വിലയിലുണ്ടായ വർധനവും ഉൽപ്പാദന ചെലവ് കൂടിയതും പരിഗണിച്ച് വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന മിൽമയുടെ വാദം സർക്കാർ അംഗീകരിക്കുകയായിരുന്നു.
What's Your Reaction?