മുംബൈയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം; വില്ലനായത് തണ്ണിമത്തനിലെ രാസവസ്തുവോ?
മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ തണ്ണിമത്തനിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണോ കാരണമെന്ന് പോലീസ് അന്വേഷിക്കുന്നു. ദക്ഷിണ മുംബൈയിലെ ജെജെ മാർഗിൽ താമസിക്കുന്ന അബ്ദുല്ല (40), ഭാര്യ നസ്റിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിൽ നടന്ന വിരുന്നിന് ശേഷം രാത്രി ഒന്നോടെ ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നു.
പിറ്റേന്ന് രാവിലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർ ചിക്കൻ പുലാവ് കഴിച്ചിരുന്നെങ്കിലും അവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാലാണ് സംശയം തണ്ണിമത്തനിലേക്ക് നീണ്ടത്. തണ്ണിമത്തൻ പെട്ടെന്ന് പഴുക്കാനും നിറം വർദ്ധിപ്പിക്കാനുമായി ചേർക്കുന്ന രാസവസ്തുക്കളാണോ വില്ലനായതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
What's Your Reaction?