ഏപ്രിൽ ഒന്ന് മുതൽ നികുതിയിലും യുപിഐയിലും നിർണായക മാറ്റം
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടത്…

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി പരിഷ്കാരങ്ങള്‍. ആദായ നികുതി മുതല്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉള്‍പ്പെടെ മാറ്റങ്ങളുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി സ്ലാബുകളും നിരക്കുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നികുതിഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. കൂടാതെ, മാസശമ്പളക്കാര്‍ക്ക് 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് കിഴിവിനും അര്‍ഹതയുണ്ടായിരിക്കും. അതായത് 12,75,000 രൂപ വരെ ശമ്പളമുള്ള ഒരു വ്യക്തിയെ ആദായ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
പുതിയ ആദായനികുതി ഘടന പ്രകാരം നാല് ലക്ഷം രൂപ വരെ നികുതിയില്ല, 4 ലക്ഷം രൂപ-8 ലക്ഷം രൂപ-5 ശതമാനം നികുതി, 8 ലക്ഷം രൂപ-12 ലക്ഷം രൂപ-10 ശതമാനം നികുതി, 12 ലക്ഷം രൂപ-16 ലക്ഷം രൂപ-15 ശതമാനം നികുതി, 16 ലക്ഷം രൂപ-20 ലക്ഷം രൂപ-20 ശതമാനം നികുതി, 20 ലക്ഷം രൂപ-24 ലക്ഷം രൂപ-25 ശതമാനം നികുതി, 24 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതി എന്നിങ്ങനെയാണ് നിരക്കുകള്‍.
നാളെ മുതല്‍ പ്രവർത്തന രഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ പേ, ഫോൺ പേ, പേടിഎം മറ്റ് യുപിഐ ആപ്പുകൾ തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് നീക്കം. സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.
ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങുകയാണ് വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്, കിയ, ബിഎംഡബ്ല്യു എന്നി കമ്പനികളാണ് വില വർധിപ്പിക്കുന്നത്. എല്ലാ മോഡലുകൾക്കും നാല് ശതമാനം വരെയാണ് മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല.
മോട്ടോര്‍ വാഹന നികുതിയിലും പരിഷ്ക്കാരങ്ങളുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കും 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വര്‍ധനയുള്ളത്. 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള നികുതി 400 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 15 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ചു ശതമാനമാക്കിയും 15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷം മുതലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്.
ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) കേന്ദ്രസര്‍ക്കാര്‍ നാളെ മുതല്‍ നടപ്പിലാക്കും. പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രതികരണം ജീവനക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. കുറഞ്ഞത് 25 വര്‍ഷത്തെ സേവനമുള്ളവര്‍ക്ക് വിരമിക്കലിനു ശേഷം അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പെന്‍ഷന്‍ ലഭിക്കും.
10 വര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് പ്രതിമാസം കുറഞ്ഞത് പതിനായിരം രൂപ പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. എടിഎം ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ വര്‍ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകിയിരുന്നു. മേയ് ഒന്നു മുതലായിരിക്കും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുക.
What's Your Reaction?






