മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
ഞായാറാഴ്ച വൈകിട്ട് പൊന്നാനിയിൽ ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു.

കോഴിക്കോട്∙: കേരളത്തില്‍ നാളെ (തിങ്കളാഴ്ച) ചെറിയ പെരുന്നാള്‍. ഞായാറാഴ്ച വൈകിട്ട് പൊന്നാനിയിൽ ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു. ഇതോടെ റമദാന്‍ വ്രതത്തിന് പര്യവസാനമായി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ഈദുൽ ഫിത്ർ ആഘോഷിച്ചു. ഒമാനിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗൾഫിലെങ്ങും നടന്നത്.
തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ വിശ്വാസികൾ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികൾ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും.
What's Your Reaction?






