വി എസ്സിന്റെ വിയോഗം; നാളെ പൊതു അവധി
ജൂലൈ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ദുഖാചരണം. ആദരസൂചകമായി നാളെ പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസവും ദേശീയ പതാക താഴ്ത്തി കെട്ടും.
സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ ബാങ്കുകളും പ്രവര്‍ത്തിക്കില്ല.
നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ജൂലൈ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്.
What's Your Reaction?






