എസ്എസ്എൽസി ഫലം മെയ് 15-ന്; ഹയർ സെക്കൻഡറി ഫലം മെയ് 22-നെന്ന് മന്ത്രി വി. ശിവൻകുട്ടി

Apr 28, 2026 - 13:15
Apr 28, 2026 - 13:15
 0
എസ്എസ്എൽസി ഫലം മെയ് 15-ന്; ഹയർ സെക്കൻഡറി ഫലം മെയ് 22-നെന്ന് മന്ത്രി വി. ശിവൻകുട്ടി

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷാ ഫലം വന്നാലുടൻ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ മെയ് 22-നും പ്ലസ് വൺ ഫലം ജൂൺ 10-നും പ്രസിദ്ധീകരിക്കും.

ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നും ഇതിന്റെ ഫലം മെയ് അവസാനവാരത്തോടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ അക്കാദമിക് നിലവാരത്തെക്കുറിച്ച് വിമർശനം ഉന്നയിച്ച മന്ത്രി, വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. വേനൽച്ചൂട് കണക്കിലെടുത്ത് ക്രമീകരിച്ച പഠന പിന്തുണാ ക്ലാസുകൾ പൂർത്തിയായതായും ചൂട് കൂടിയ ജില്ലകളിൽ ഓൺലൈൻ ക്ലാസുകൾ വഴി പഠനം സുഗമമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow