ഡൽഹി: ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകിയേക്കുമെന്ന് സൂചന. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ഇത് അഞ്ചാം തവണയാണ് മാറ്റിവച്ചത്.
ബഹിരാകാശ നിലയത്തിൽ ഈ അടുത്ത് നടന്ന അറ്റകുറ്റപണികളെ തുടര്‍ന്ന് നാസയുടെ നിരീക്ഷണം തുടരുന്നതിനാലാണ് തീയതി മാറ്റിയത്. ദൗത്യം നാളെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാൽ, 19ന് ദൗത്യം നടക്കാനുള്ള സാധ്യത മങ്ങി.
സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയും സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ഷേപണം ജൂൺ 22 ന് നടത്തുമെന്നാണ് പുതിയ വിവരം. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാവും വിക്ഷേപണം നടക്കുക.