നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്

കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്

Jun 18, 2025 - 12:48
Jun 18, 2025 - 12:48
 0  8
നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: തമിഴ് ചലച്ചിത്ര നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര‍്യയുടെ വീട്ടിലും ഹോട്ടലുകളിലും റെയ്ഡ് നടന്നത്. ചെന്നൈ അണ്ണാനഗർ, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെൽ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്.
 
വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് നടത്തി എന്നീ ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ് നടത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത തമിഴ് മാധ‍്യമങ്ങളുടെ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടക്കം 8 സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.
 
റെയ്ഡിനു ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. ഇന്ന് പുലർച്ചെയോടെ കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് സംഘം ചെന്നൈയിലെത്തി. അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തി ആയിരുന്നു നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow