പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു

May 17, 2025 - 11:51
May 17, 2025 - 19:46
 0  17
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി
ചെന്നൈ: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി. വിഷയങ്ങൾ ഉന്നയിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
 
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു.  തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ​​ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. 
 
സമീപ മാസങ്ങളിൽ ചെന്നൈയിലെ നീലാങ്കരൈയിലുള്ള ഒമ്പത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വസ്തു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു.പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് ഇപ്പോൾ നിരന്തരമായി ഭീഷണി സന്ദേശം എത്തുന്നതെന്നാണ് ഗൗതമി പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow