കൊച്ചി കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

Feb 24, 2026 - 20:01
Feb 24, 2026 - 20:01
 0
കൊച്ചി കായലില്‍  നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി ∙ മറൈൻഡ്രൈവിനു സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപം കായലിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രസവിച്ച ഉടനെ കുഞ്ഞിനെ  ഉപേക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല. വേലിയേറ്റ സമയത്ത് കുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ പറയുന്നു. വേലിയേറ്റ സമയത്ത് മറ്റെവിടെയോ നിന്ന് തീരത്തേക്ക് വന്നതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെയും അനുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow