ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി കറൻസി വേണ്ട; ഇടപാടുകൾ പൂർണമായും ഡിജിറ്റലാകുന്നു
പകരം യുപിഐ (UPI), ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇനി മുതൽ ഈ ഔട്ട്‌ലെറ്റുകളിൽ മദ്യം വാങ്ങാൻ കറൻസി സ്വീകരിക്കില്ല. പകരം യുപിഐ (UPI), ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ.
ഫെബ്രുവരി 15 മുതൽ പുതിയ ഉത്തരവ് നടപ്പിലാകും. ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാനും ഡിജിറ്റൽ മാറ്റത്തിലൂടെ സാധിക്കുമെന്ന് ബെവ്‌കോ എംഡി അർഷിത അട്ടല്ലൂരി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
What's Your Reaction?

