നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹാഘോഷം; മൂന്ന് പേർക്കെതിരെ കേസ്
കോഴിക്കോട് - തലശ്ശേരി പാതയിലെ പേരോട് ടൗണില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം
കോഴിക്കോട്: നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും അപകടകരമായ രീതിയിൽ പടക്കം പൊട്ടിച്ചും വിവാഹാഘോഷം നടത്തിയവർക്കെതിരെ പൊലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കോഴിക്കോട് - തലശ്ശേരി പാതയിലെ പേരോട് ടൗണില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി റോഡിൽ പടക്കം പൊട്ടിച്ചത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന വിധത്തിൽ അപകടകരമായി പടക്കം പൊട്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
What's Your Reaction?



