അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവച്ചു, ബി.ജെ.പിയിലേക്ക്
പാർട്ടിക്കുള്ളിൽ താൻ തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്നും ഇതാണ് രാജിവയ്ക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു
അസം രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുൻ പിസിസി അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് കൈമാറിയ അദ്ദേഹം ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ.
പാർട്ടിക്കുള്ളിൽ താൻ തുടർച്ചയായി അവഗണിക്കപ്പെടുകയാണെന്നും ഇതാണ് രാജിവയ്ക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു. 2021 മുതൽ 2025 വരെ അസം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്തുനിന്ന് മാറ്റിയത്.
ഭൂപൻ ബോറയുടെ രാഷ്ട്രീയ മാറ്റത്തെ സ്വാഗതം ചെയ്തുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. കോൺഗ്രസ് വിട്ടെത്തുന്ന ബോറയ്ക്ക് ബിജെപിയിൽ അർഹമായ പരിഗണനയും സ്ഥാനവും ലഭിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അസമിൽ കോൺഗ്രസ് ശക്തമായ നേതൃമാറ്റങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് മുതിർന്ന നേതാവിന്റെ ഈ വിടവാങ്ങൽ. നിലവിൽ ഗൗരവ് ഗൊഗോയിയാണ് പാർട്ടിയുടെ സംസ്ഥാനത്തെ പ്രധാന മുഖമായി പ്രവർത്തിക്കുന്നത്.
What's Your Reaction?



