പ്രമുഖ മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു

ലോകപ്രശസ്തമായ ബർക്കിലി ലാബിലെ ശാസ്ത്രജ്ഞയായ അവർ, മികച്ച ഔദ്യോഗിക മികവിനൊപ്പം മാനുഷിക മൂല്യങ്ങൾക്കും വലിയ പ്രാധാന്യം നൽകിയ വ്യക്തിത്വമായിരുന്നു

Feb 16, 2026 - 13:11
Feb 16, 2026 - 13:12
 0
പ്രമുഖ മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു

ശാസ്ത്രഗവേഷണ രംഗത്ത് തനതായ മുദ്ര പതിപ്പിച്ച മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു. ലോകപ്രശസ്തമായ ബർക്കിലി ലാബിലെ ശാസ്ത്രജ്ഞയായ അവർ, മികച്ച ഔദ്യോഗിക മികവിനൊപ്പം മാനുഷിക മൂല്യങ്ങൾക്കും വലിയ പ്രാധാന്യം നൽകിയ വ്യക്തിത്വമായിരുന്നു.

ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എം.എസ് ബിരുദവും കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ പി.എച്ച്ഡിയും കരസ്ഥമാക്കി. ലോകപ്രശസ്ത ഗവേഷണ സ്ഥാപനമായ ബർക്കിലി ലാബിൽ സീനിയർ സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഭർത്താവ്: ശ്രീജിത്ത് ചാലയിൽ ശിവൻ, മക്കൾ: അർഷിയ ശ്രീജിത്ത്, അർജുൻ ശ്രീജിത്ത്. മാതാപിതാക്കൾ: ഗുജറാത്ത് ഇഫ്കോയിലെ (IFFCO) റിട്ട. എൻജിനീയർ നാരായണൻ കണാരക്കുട്ടി പണിക്കർ - ജയശ്രീ തയ്യുള്ളതിൽ ദമ്പതികളുടെ മകളാണ്. സഹോദരൻ: നീരജ് നാരായണൻ. ട്രേസിയിലുള്ള ഫ്രൈ മെമ്മോറിയൽ ചാപ്പലിൽ വച്ചാണ് സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്. ചടങ്ങുകളുടെ സമയം: ഫെബ്രുവരി 17 ഉച്ചകഴിഞ്ഞ് 3:00 – 5:00 പൊതുദർശനം, ഫെബ്രുവരി 18 രാവിലെ 9:30 – 10:30 പൊതുദർശനം, ഫെബ്രുവരി 18 തുടർ സംസ്കാര ചടങ്ങുകൾ. 

What's Your Reaction?

like

dislike

love

funny

angry

sad

wow