സംസ്ഥാനത്ത് സ്വർണവില താഴോട്ട്; പവന് 1920 രൂപ കുറഞ്ഞു

ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

Feb 13, 2026 - 10:54
Feb 13, 2026 - 10:55
 0
സംസ്ഥാനത്ത് സ്വർണവില താഴോട്ട്; പവന് 1920 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1,920 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,14,240 രൂപയായി താഴ്ന്നു. ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ്ണവില താഴോട്ടാണ്. ഇന്നലെ പവന് 880 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് ആകെ 2,800 രൂപയുടെ കുറവാണ് വിപണിയിൽ ഉണ്ടായത്. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ്ണവിലയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില ഒരു ലക്ഷം രൂപ എന്ന പരിധി കടന്നത്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow