വേനൽച്ചൂടിൽ സോഫ്റ്റ് ഡ്രിങ്ക്സ് വില്ലനാകുമോ? ദാഹം മാറ്റാൻ വെള്ളം മാത്രം മതിയോ? അറിയേണ്ട കാര്യങ്ങൾ

കാർബണേറ്റഡ് പാനീയങ്ങളിലെ കാർബൺ ഡൈ ഓക്സൈഡ് വയറ് വീർക്കൽ, ഗ്യാസ്ട്രബിൾ, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു

Feb 24, 2026 - 21:53
Feb 24, 2026 - 21:54
 0
വേനൽച്ചൂടിൽ സോഫ്റ്റ് ഡ്രിങ്ക്സ് വില്ലനാകുമോ? ദാഹം മാറ്റാൻ വെള്ളം മാത്രം മതിയോ? അറിയേണ്ട കാര്യങ്ങൾ

ചുട്ടുപൊള്ളുന്ന വേനലിൽ തണുത്ത സോഫ്റ്റ് ഡ്രിങ്ക്സുകൾ കുടിക്കുന്നത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. വേനൽക്കാലത്തെ പാനീയ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:

സോഫ്റ്റ് ഡ്രിങ്ക്സുകൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

അമിത ദാഹവും ക്ഷീണവും: ഇവയിൽ അടങ്ങിയിരിക്കുന്ന കഫീൻ മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇതിലൂടെ ശരീരത്തിലെ ജലാംശവും സോഡിയവും വേഗത്തിൽ നഷ്ടപ്പെടുകയും ദാഹവും തളർച്ചയും വർദ്ധിക്കുകയും ചെയ്യുന്നു.

ദഹനപ്രശ്നങ്ങൾ: കാർബണേറ്റഡ് പാനീയങ്ങളിലെ കാർബൺ ഡൈ ഓക്സൈഡ് വയറ് വീർക്കൽ, ഗ്യാസ്ട്രബിൾ, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു.

ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ: തുടർച്ചയായ ഉപയോഗം ഫാറ്റി ലിവർ, പൊണ്ണത്തടി, അസ്ഥിശോഷണം എന്നിവയിലേക്ക് നയിക്കാം.

വെള്ളം മാത്രം കുടിച്ചാൽ മതിയോ?

ശരീരം വിയർക്കുമ്പോൾ ജലാംശം മാത്രമല്ല, സോഡിയം പോലുള്ള ലവണങ്ങളും നഷ്ടപ്പെടുന്നുണ്ട്. ദാഹം മാറ്റാൻ വെറും വെള്ളം മാത്രം കുടിക്കുമ്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അഭാവം ഉണ്ടാവുകയും ഇത് പേശികൾ കോച്ചി വലിക്കാനും താപശോഷണത്തിനും കാരണമാവുകയും ചെയ്യും.

മികച്ച പാനീയങ്ങൾ ഏവ? കഠിനമായ ചൂടിൽ അധ്വാനിക്കുന്നവർക്കും കായിക പരിശീലനം നടത്തുന്നവർക്കും ഉപ്പും പഞ്ചസാരയും ചേർത്ത പാനീയങ്ങൾ നൽകുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും. വിപണിയിൽ ലഭ്യമായ ഒആർഎസ് പാക്കറ്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ലായനി ക്ഷീണമകറ്റാൻ ഏറ്റവും മികച്ചതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow