അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് ചികിത്സയില്‍ 18 പേര്‍, മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യണം
വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തെയും ജല ടാങ്കുകള്‍ വൃത്തിയാക്കണം

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം തടയാൻ ഈ മാസം 30 നും 31 നും സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നും സർക്കാർ നിർദേശം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തെയും ജല ടാങ്കുകള്‍ വൃത്തിയാക്കണം.
രോഗബാധ പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെസഹകരണത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന ജനകീയ ക്യാംപെയ്നിൽ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.
ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണുള്ളത്.
What's Your Reaction?






