ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേ പുറത്തിറക്കി എന്‍ഫീല്‍ഡ്

നിലവില്‍ റിയോ വൈറ്റ്, ഡാപ്പര്‍ ഗ്രേ എന്നിവയായിരുന്നു കളര്‍ ഓപ്ഷനുകള്‍

Aug 25, 2025 - 22:50
Aug 25, 2025 - 22:50
 0
ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേ പുറത്തിറക്കി എന്‍ഫീല്‍ഡ്

മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ പ്രധാനിയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇപ്പോള്‍ 2025 ഹണ്ടര്‍ 350 – ഗ്രാഫൈറ്റ് ഗ്രേ – എന്ന പുതിയ കളര്‍വേ പുറത്തിറക്കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ റിയോ വൈറ്റ്, ഡാപ്പര്‍ ഗ്രേ എന്നിവയായിരുന്നു കളര്‍ ഓപ്ഷനുകള്‍. എന്നാലിപ്പോള്‍ ഗ്രാഫൈറ്റ് ഗ്രേ കൂടെ വന്നതോടെ മിഡ് വേരിയന്റ് ഇപ്പോള്‍ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. 

ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേയ്ക്ക് 1.76 ലക്ഷം രൂപയാണ് വില. ബുക്കിങ്ങും ആരംഭിച്ചു. സ്ട്രീറ്റ് ഗ്രാഫിറ്റി ആര്‍ട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട നിയോണ്‍ യെല്ലോ ആക്‌സന്റുകളുള്ള മാറ്റ് ഫിനിഷാണ് പുതിയ ഗ്രാഫൈറ്റ് ഗ്രേയിലെ ഹൈലൈറ്റ്. പുതിയ കളര്‍ കൊണ്ടുവന്നെങ്കിലും മെക്കാനിക്കില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 20.2 ബിഎച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 349 സിസി സിംഗിള്‍-സിലിണ്ടര്‍ ഖസീരീസ് എന്‍ജിന്‍ തന്നെയാണ് ഹണ്ടര്‍ 350 ന് കരുത്ത് പകരുന്നത്. 

5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഇവയില്‍ ഇപ്പോള്‍ സ്ലിപ്പ്-അസിസ്റ്റ് ക്ലച്ചും ഉള്‍പ്പെടുന്നു. എല്‍ഇഡി ഹെഡ്ലാമ്പ്, ട്രിപ്പര്‍ നാവിഗേഷന്‍ പോഡ്, ടൈപ്പ്-സി യുഎസ്ബി ചാര്‍ജര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടോക്കിയോ ബ്ലാക്ക്, ലണ്ടന്‍ റെഡ്, റെബല്‍ ബ്ലൂ, ഡാപ്പര്‍ ഗ്രേ, റിയോ വൈറ്റ്, ഫാക്ടറി ബ്ലാക്ക് എന്നിങ്ങനെ ആറ് മറ്റ് കളര്‍ വേരിയന്റുകളും 1.50 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow