ഇ വിറ്റാര ഫ്ലാഗ് ഓഫ് ചെയ്ത് മോദി; നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും
ഈ വര്‍ഷം തന്നെ ഇ വിറ്റാര ഇന്ത്യയില്‍ പുറത്തിറക്കാനാണ് സാധ്യത
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയാണ് ഇലക്ട്രിക് എസ് യുവിയായ ഇ വിറ്റാരയെ വിപണിയിലേക്ക് എത്തിക്കുന്നത്. ഗുജറാത്തിലെ ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാണ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി സുസുക്കിയുടെ ഇ വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. എന്തായാലും ഈ വര്‍ഷം തന്നെ ഇ വിറ്റാര ഇന്ത്യയില്‍ പുറത്തിറക്കാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാരുതി സുസുക്കി വികസിപ്പിച്ചെടുത്ത ഹാര്‍ട്ടെക്റ്റ്ഇ എന്ന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കുന്നത്.
49 കിലോവാട്ട്അവര്‍ ബാറ്ററി 142എച്ച്പി കരുത്തും 61കിലോവാട്ട്അവര്‍ ബാറ്ററി 172എച്ച്പി കരുത്തും നല്‍കും. ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 181എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും.
What's Your Reaction?

