കൂടുതൽ സ്‌പോർട്ടിയർ ലുക്കിൽ ഹോണ്ട ഡിയോ 125 എക്‌സ് എഡിഷൻ വിപണിയിൽ; വില 87,733 രൂപ

സ്കൂട്ടറിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നതിനായി പ്രത്യേക കളർ സ്കീമും ഗ്രാഫിക്സുമാണ് കമ്പനി നൽകിയിരിക്കുന്നത്

Feb 10, 2026 - 21:50
Feb 10, 2026 - 21:50
 0
കൂടുതൽ സ്‌പോർട്ടിയർ ലുക്കിൽ ഹോണ്ട ഡിയോ 125 എക്‌സ് എഡിഷൻ വിപണിയിൽ; വില 87,733 രൂപ

മുംബൈ: ഇന്ത്യയിലെ ജനപ്രിയ സ്കൂട്ടറുകളിലൊന്നായ ഡിയോയുടെ പുതിയ പതിപ്പ് 'ഡിയോ 125 എക്‌സ് എഡിഷൻ' ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വിപണിയിലിറക്കി. 87,733 രൂപയാണ് (എക്സ്-ഷോറൂം) ഈ പുതിയ വേരിയന്റിന്റെ വില. യുവാക്കളെ ആകർഷിക്കുന്ന സ്പോർട്ടി ലുക്കും പുത്തൻ ഫീച്ചറുകളുമാണ് ഈ എഡിഷന്റെ പ്രധാന പ്രത്യേകത.

സ്കൂട്ടറിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നതിനായി പ്രത്യേക കളർ സ്കീമും ഗ്രാഫിക്സുമാണ് കമ്പനി നൽകിയിരിക്കുന്നത്. പേൾ സൈറൺ ബ്ലൂ, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ നിറങ്ങൾ ചേർന്ന ഡ്യുവൽ ടോൺ ഫിനിഷിൽ വാഹനം ലഭ്യമാണ്. ബോഡി പാനലുകളിൽ കടും നീല ഫിനിഷും റിമ്മുകളിൽ ചുവപ്പ് പെയിന്റും നൽകിയിട്ടുണ്ട്. ഇത് വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു.

ഹോണ്ടയുടെ അത്യാധുനിക 'എച്ച്-സ്മാർട്ട്' വേരിയന്റിന് സമാനമായ സാങ്കേതിക വിദ്യകളാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ കൺസോൾ വഴി ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ ലഭ്യമാകും. ഗ്ലൗ ബോക്സിനുള്ളിൽ നൽകിയിരിക്കുന്ന യുഎസ്ബി-സി ചാർജിംഗ് പോർട്ട് വഴി യാത്രയ്ക്കിടയിലും ഫോൺ ചാർജ് ചെയ്യാം.

മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളില്ലാതെയാണ് പുതിയ എഡിഷൻ എത്തുന്നത്. 123.92 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ. 8.19 ബിഎച്ച്പി കരുത്തും 10.5 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. സ്‌പോർട്ടി ലുക്കും അത്യാധുനിക സൗകര്യങ്ങളും ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഹോണ്ട ഈ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow