അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്യൂ, 50 കിമീ വരെ സഞ്ചരിക്കാം, ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍
മൂന്ന് തരം ബാറ്ററി പായ്ക്കുകളുമായാണ് വായ്വേ ഇവ അവതരിപ്പിച്ചിരിക്കുന്നത്

രാജ്യത്ത് ഇലക്ട്രിക് കാറുകളോടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. പൂനെയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിച്ച വായ്വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു, മൂന്ന് തരം ബാറ്ററി പായ്ക്കുകളുമായാണ് വായ്വേ ഇവ അവതരിപ്പിച്ചിരിക്കുന്നത്.
ഇതില്‍, 9 കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, 12.6 കിലോവാട്ട് ബാറ്ററി പായ്ക്ക് 175 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, 18 കിലോവാട്ട് ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഈ കാര്‍ എസി ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്താല്‍ 10 മുതല്‍ 90 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ മതിയാകും.
ഈ കാറിന്റെ 9 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റായ 'നോവ'യ്ക്ക് 3.25 ലക്ഷം രൂപയാണ് വില. 12.6 കിലോവാട്ട് ബാറ്ററിയുള്ള 'സ്റ്റെല്ല' മോഡലിന് 3.99 ലക്ഷം രൂപയും 18 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള 'വേഗ' മോഡലിന് 4.49 ലക്ഷം രൂപയുമാണ് വില.
What's Your Reaction?






