ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാം, പഞ്ചസാര നിയന്ത്രിക്കാം, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കും
വണ്ണം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വണ്ണം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസവും ഉച്ച ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, വിശപ്പ് നിയന്ത്രിക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിലെ അസറ്റിക് ആസിഡ് ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ് (അരി, ചപ്പാത്തി, ബ്രെഡ്) കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു. ഭക്ഷണത്തിന് മുമ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ഭക്ഷണം കഴിച്ചതിനുശേഷം വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പതിവായി കഴിച്ചവര്‍ ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം, അരക്കെട്ടിന്റെ വലിപ്പം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ (രക്തത്തിലെ ഒരു തരം കൊഴുപ്പ്) എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായി അടുത്തിടെ കണ്ടെത്തി. ഭാരം നിയന്ത്രിക്കുന്നതിനും പ്രധാനമായ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് മെച്ചപ്പെട്ടതായി മറ്റൊരു പഠനം കണ്ടെത്തി.
What's Your Reaction?






