കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്

Jul 11, 2025 - 13:14
Jul 11, 2025 - 13:14
 0  13
കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബിജുവാണ് മരിച്ചത്.  തിരുവനന്തപുരം നളന്ദ എൻജിഒ ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്.
 
കോർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേ‍ർസിലാണ് ബിജു താമസിച്ചിരുന്നത്.  ഇവർ വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോയിരുന്നു.
 
ഇന്ന്  ബിജു ഓഫീസിൽ പോയിരുന്നില്ല. ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ മ്യൂസിയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow