തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് ഇദ്ദേഹം

Sep 17, 2025 - 16:44
Sep 17, 2025 - 16:44
 0
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു
തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിയോഗം. ഇന്ന് ഉച്ച കഴിഞ്ഞ് 2.50 ഓടെയായിരുന്നു അന്ത്യം.
 
തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് ഇദ്ദേഹം.  മാനന്തവാടി, താമരശേരി ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്. സിറോ മലബാർ സിനഡ്, സിബിസിഐ വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു. 2007 വരെ തൃശൂർ അതിരൂപതയുടെ അധ്യക്ഷനായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow