ജൂനിയർ ഷാജി കൈലാസും , ജൂനിയർ രൺജി പണിക്കരും ഒന്നിച്ച് ക്യാമറക്കുമുന്നിൽ

ക്യാമ്പസ്സിന്റെ എല്ലാ ആഘോഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം

Jul 12, 2025 - 15:59
Jul 12, 2025 - 16:00
 0  9
ജൂനിയർ ഷാജി കൈലാസും , ജൂനിയർ രൺജി പണിക്കരും  ഒന്നിച്ച് ക്യാമറക്കുമുന്നിൽ
 മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായകൂട്ടുകെട്ടാണ്  ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ ,ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ ചിത്രങ്ങളുടെ പെരുമഴ തന്നെ പെയ്യിച്ചു.
 
രൺജി പണിക്കരുടെ മക്കളിൽ നിഥിൻ രൺജി പണിക്കർ അച്ഛൻ്റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ ,തുടങ്ങിയ ചിത്രങ്ങളും, ഒരു വെബ് സീരിയസ്സും  സംവിധാനം ചെയ്തു. നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഷാജി കൈലാസിൻ്റെ ഇളയ മകൻ റുബിൻ ഷാജി കൈലാസ്  ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്  എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി.
 
ഇപ്പോഴിതാ റുബിൻ അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലെ അഭിനയിക്കുന്നു. ഇതേ ചിത്രത്തിൽത്തന്നെ  രൺജി പണിക്കരുടെ മകൻ നിഖിൻ രൺജി പണിക്കരും അഭിനയിക്കുന്നു. നിഖിൽ രഞ്ജി പണിക്കർ  വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
 
നിഥിൻ രൺജി പണിക്കരും നിഖിൽ രൺജി പണിക്കരും ഇരട്ട സഹോദരന്മാർ കൂടിയാണ്. റുബിനും , നിഖിൽ രഞ്ജി പണിക്കരും ഒരേ ചിത്രത്തിൽ അഭിനേതാക്കളായി എത്തിയത് തികച്ചും അവിചാരിതമായിട്ടാണ്. ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ക്യാമ്പസ് സ്റ്റുഡൻസായിട്ടാണ് ഇരുവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നത്.
 
ചിത്രത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളുടെ ലീഡേർസ് ആയ ജൂഡ്, ജസ്റ്റിൽ ജസ്റ്റിൻ മാത്യൂസ് എന്നീ കഥാപാത്രങ്ങളെ യാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്. ജൂഡിനെ റുബിനും, ജസ്റ്റിൻ മാത്യൂസിനെ നിഖിൽ രൺജി പണിക്കരും അവതരിപ്പിക്കുന്നു.
 
ക്യാമ്പസ്സിന്റെ  എല്ലാ ആഘോഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം. അഭിനേതാവ് എന്ന നിലയിൽ റുബിൻ ഷാജി കൈലാസിനും, നിഖിൽ രൺജി പണിക്കർക്കും ഏറെ തിളങ്ങാൻ അവസരം ലഭിക്കുന്നതാണ് ഈ കഥാപാത്രങ്ങൾ. ഈ ചിത്രത്തിൽ രൺജി പണിക്കരും ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഏറെ കൗതുകം നിൽക്കുന്നു.
 
നരേൻ,വിജയ രാഘവൻ, ജോണി ആൻ്റണി,ജയ്സ് ജോർജ്, അജു വർഗീസ് ഡോ. റോണി രാജ്,, ബോബി കുര്യൻ, ദിവ്യദർശൻ, :ഷാജു ശ്രീധർ,മഖ്ബൂൽ സൽമാൻ, ശ്രീകാന്ത് മുരളി, ഫൈസൽ മുഹമ്മദ് അഡ്വ. ജോയി
കെ. ജോൺ, ലിസ്സി .കെ.ഫെർണാണ്ടസ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസ്. അഞ്ജലി ജോസഫ് എന്നിവരും പ്രധാന താരങ്ങളാണ്.
 
തിരക്കഥ - അമൽ കെ. ജോബി. സംഗീതം - സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസൻ്റ് , ഛായാഗ്രഹണം -റോ ജോ തോമസ് . സി.എൻഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ ബ്രാംഗ്ളൂർ)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ  യു.എസ്.എ) ജോർഡി മോൻ തോമസ് (യു.കെ) ബൈജു എസ്.ആർ.ബ്രാംഗ്ളൂർ) എന്നിവരരും ടീം അംഗങ്ങളും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പാലക്കാടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. 

What's Your Reaction?

like

dislike

love

funny

angry

sad

wow