ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു

അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരിൽ 14 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം

Jun 30, 2025 - 12:36
Jun 30, 2025 - 12:36
 0  11
ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു
മസ്കറ്റ്: അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. 
 
ഗുജറാത്തിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന എംടി യി ചെങ് 6 എന്ന ചരക്കു കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുകയായിരുന്നു  ഐഎൻഎസ് തബാർ. 
 
അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരിൽ 14 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഇന്നലെ വൈകിട്ടാണ് കപ്പല്‍ അപകടത്തെ സംബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. പ്പലിന്‍റെ എഞ്ചിന്‍ റൂമില്‍ തീ പടരുകയും പൂർണമായും വൈദ്യുതി തകരാര്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow