വളർത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റു; 11 വയസുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം

വളർത്തുപൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു

Jul 14, 2025 - 22:03
Jul 14, 2025 - 22:04
 0  10
വളർത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റു; 11 വയസുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം

പത്തനംതിട്ട: പത്തനംതിട്ട പന്തളത്തെ 11 വയസുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച 11 വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. വളർത്തുപൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം സംഭവിച്ചത്. മരണകാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow