ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; പുതിയ ഗവര്‍ണറെ നിയമിച്ചു

കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് സ്ഥാന മാറ്റം

Jul 14, 2025 - 16:44
Jul 14, 2025 - 16:44
 0  11
ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; പുതിയ ഗവര്‍ണറെ നിയമിച്ചു
പനാജി: മുതിർന്ന ബിജെപി നേതാവ് പി. അശോക് ഗജപതി രാജുവിനെ പുതിയ ഗോവൻ ഗവർണറായി നിയമിച്ചു.  ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന ശ്രീധരൻപിള്ള നേരത്തെ മിസോറാം ഗവർണറായിരുന്നു. 
 
 കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് സ്ഥാന മാറ്റം.  മുൻ സിവിൽ വ്യോമയാന മന്ത്രി ആയിരുന്നു പി. അശോക് ഗജപതി രാജു. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്.  ഗോവയെ കൂടാതെ ഹരിയാന, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. 
 
ലഡാക്കിൽ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ഹാഷിം കുമാർ ഘോഷാണ് ഹരിയാനയിലെ പുതിയ ഗവർണർ. ശ്രീധരൻപിള്ളയ്ക്ക് പകരം നിയമനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.  

What's Your Reaction?

like

dislike

love

funny

angry

sad

wow