ടെക്സാസ്: പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകി ടെക്സാസ ഗവർണർ. അമേരിക്കൻ പൗരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദ്ദേശത്തേക്കുറിച്ച് വിശദമാക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമാണ് ടെക്‌സസ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പ്രഫഷനലുകൾക്ക് ഇത് തിരിച്ചടിയാകും. പുതിയ എച്ച്-1ബി വിസകള്‍ അടിയന്തരമായി മരവിപ്പിക്കണമെന്നാണ് ഏജന്‍സി തലവന്മാര്‍ക്കും യൂണിവേഴ്സിറ്റികൾക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്.
ഇതോടെ പുതിയ എച്ച്-1ബി വിസക്കും പുതുക്കാനുമുള്ള അഭിമുഖത്തിന് ഈ വർഷം ഇനി അവസരം ലഭിക്കില്ല. വിസ പ്രോഗ്രാമുകള്‍ 'ചൂഷണം' ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലയാണ് നിർദ്ദേശം. കഴിഞ്ഞ മാസം മുതലാണ് എച്ച്‍-1ബി വിസ അനുമതി വൈകാൻ തുടങ്ങിയത്. സ്ഥിതിഗതികൾ ഉടനെയൊന്നും മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പറഞ്ഞു.