യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ അവകാശം ഇനി അമേരിക്കയ്ക്ക്
ukrine, america, donald trump

യുഎസ്എ: യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്‍റെ സമ്മർദത്തിന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വഴങ്ങി. യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകാൻ യുക്രൈൻ സമ്മതിച്ചു. അമേരിക്കയും യുക്രെയ്നും ധാതുകരാറിൽ ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കരാറിന് യുക്രെയ്ൻ സമ്മതിച്ചതെന്നാണ് സൂചന. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
What's Your Reaction?






