ഗാസ അമേരിക്ക ഏറ്റെടുത്താന്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാകില്ല, പാര്‍പ്പിടം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്ന് ട്രംപ്

Feb 11, 2025 - 07:40
Feb 12, 2025 - 10:37
 0  2
ഗാസ അമേരിക്ക ഏറ്റെടുത്താന്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാകില്ല, പാര്‍പ്പിടം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിടസൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പരാമർശം.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡൊണാള്‍ഡ്  ട്രംപ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക ഗാസ സ്വന്തമാക്കുമെന്നും മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും  ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും ’ ട്രംപ് പറഞ്ഞു. എന്നാല്‍, എന്ത് അധികാരത്തിലാണ് ഇതു ചെയ്യാന്‍ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow