സുനിത വില്യംസ് ഉടന്‍ ഭൂമിയിലേക്ക് മടങ്ങും
സ്പെയ്സ് എക്സിന്‍റെ ക്രൂ 9 ദൗത്യത്തിലാണു മടക്കയാത്ര

ന്യൂയോര്‍ക്ക്: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടക്കയാത്രയ്ക്ക് തീയതി നിശ്ചയിച്ചു. നാസയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 16ന് ഇവർ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
സ്പെയ്സ് എക്സിന്‍റെ ക്രൂ 9 ദൗത്യത്തിലാണു മടക്കയാത്ര. ഐഎസ്എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പമാണ് യാത്ര. കഴിഞ്ഞ ജൂണിലാണ് ഇന്ത്യൻ വംശജ സുനിതയും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
What's Your Reaction?






