പാര്‍സല്‍ സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി

കൊല്ലം: പാര്‍സല്‍ സര്‍വീസില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. കെഎസ്ആർടിസി ലോജിസ്റ്റിക്സ് സർവീസ് കൊറിയർ, പാര്‍സൽ നിരക്ക് വർധന നിലവിൽ വന്നു. അഞ്ച് കിലോ വരെയുള്ള പാര്‍സലുകൾക്ക് നിരക്ക് വർധന ബാധകമായിരിക്കില്ല. 200 കിലോമീറ്റർ ദൂരത്തിന് 110 രൂപ, 400 കിലോമീറ്റര്‍- 215 രൂപ, 600 കിലോമീറ്റര്‍- 325 രൂപ, 800 കിലോമീറ്റര്‍- 430 രൂപ എന്നിങ്ങനെയാണ് നിരക്ക്.
800 കിലോമീറ്റർ വരെയാണ് പാര്‍സല്‍ സർവീസ് ലഭ്യമാകുന്നത്. പരമാവധി 15 കിലോ വരെ മാത്രമേ പാര്‍സൽ ചെയ്യാന്‍ സാധിക്കുകയുള്ളൂ. 15 കിലോ പാര്‍സല്‍ വരെയുള്ളവയ്ക്ക് 516 രൂപ വരെയാണ് നിരക്ക് ഈടാക്കുക.
What's Your Reaction?






