അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 21-ാം ദിവസത്തിലേക്ക്; ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല

അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്

Oct 21, 2025 - 11:52
Oct 21, 2025 - 11:52
 0
അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 21-ാം ദിവസത്തിലേക്ക്; ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല
വാഷിംങ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും. സർക്കാർ ഷട്ട് ഡൗൺ 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.  സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടതിനെത്തുടർന്നാണിത്. ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ അവതരിപ്പിക്കുന്നതും പരാജയപ്പെടുന്നതും. 
 
ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കൻ ആണവായുധ പരിപാലന ചുമതലയുള്ള 1400 ജീവനക്കാരെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിട്രേഷൻ പിരിച്ചുവിടുകയും ചെയ്തിരുന്നു.
 
അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്.  സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ഏറെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനാനുമതി ബില്‍ 43-നെതിരെ 50-നാണ് പരാജയപ്പെട്ടത്. ബില്‍ പാസാക്കാന്‍ വേണ്ടത് 60 വോട്ടുകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow