കടല്‍ മണല്‍ ഖനനം: തീരദേശ ഹര്‍ത്താല്‍ ബുധനാഴ്ച രാത്രി 12 മുതല്‍ ആരംഭിക്കും

വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Feb 26, 2025 - 13:43
Feb 26, 2025 - 13:44
 0  6
കടല്‍ മണല്‍ ഖനനം: തീരദേശ ഹര്‍ത്താല്‍ ബുധനാഴ്ച രാത്രി 12 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ തീരദേശ ഹര്‍ത്താല്‍. കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹര്‍ത്താല്‍ ബുധനാഴ്ച രാത്രി 12 മുതല്‍ ആരംഭിക്കും. വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധസമ്മേളനങ്ങള്‍ നടക്കും. ഹര്‍ത്താലില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ല. മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്‍ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. എന്നാല്‍, നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എല്‍ഡിഎഫും യുഡിഎഫും കൂടാതെ ലത്തീന്‍ സഭ, ധീവരസഭ, വിവിധ ജമാ-അത്തുകൾ, മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow