തമിഴ്നാട്ടിലെ മന്ത്രിമാരായ സെന്തിൽ ബാലാജി, കെ.പൊന്മുടി എന്നിവർ രാജിവച്ചു
ഇരുവരുടെയും രാജിയെത്തുടർന്ന് തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

ചെന്നൈ: തമിഴ്നാട്ടിലെ മന്ത്രിമാരായ സെന്തിൽ ബാലാജി, കെ. പൊന്മുടി എന്നിവർ രാജിവച്ചു. സർക്കാർ ജോലിക്ക് കോഴ വാങ്ങിയ കേസിൽ ജാമ്യം റദ്ദാക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടർന്നാണ് സെന്തിൽ ബാലാജി രാജിവെച്ചത്. മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് തിങ്കളാഴ്ചയ്ക്കുള്ളിൽ അറിയിക്കാന്‍ കോടതി സെന്തിൽ ബാലാജിയോട് നിർദേശിച്ചിരുന്നു
പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ മന്ത്രി കെ. പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണു പൊന്മുടിയുടെ രാജി. ഇരുവരുടെയും രാജിയെത്തുടർന്ന് തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
What's Your Reaction?






