അട്ടപ്പാടിയില്‍ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Apr 27, 2025 - 21:41
Apr 27, 2025 - 21:42
 0  10
അട്ടപ്പാടിയില്‍ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. പുതൂര്‍ ഉന്നതിയിലെ കാളിയാണ് (61) മരിച്ചത്. പുതൂരിന് സമീപമുള്ള വനമേഖലയില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയെങ്കിലും കാളിയുടെ കാലിന് കാട്ടാനയുടെ ചവിട്ടേറ്റു. പിന്നീട്, വനപാലകരെത്തിയാണ് കാളിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ, പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow