ഡല്‍ഹിയില്‍ തീപിടിത്തം; രണ്ട് കുട്ടികള്‍ മരിച്ചു, 1000 വീടുകള്‍ കത്തിനശിച്ചെന്ന് സൂചന
ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

ന്യൂഡൽഹി: ഡൽഹിയിലുണ്ടായ തീപിടിത്തം. രണ്ട് കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഡൽഹിയിലെ രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്‍റിന് സമീപമായിരുന്നു തീപിടിത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
800 മുതൽ 1000 വരെ വീടുകൾ കത്തിനശിച്ചതായി ഡൽഹിയിലെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പെട്രോളിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ അതിവേഗം മറ്റ് കുടിലിലേക്കു പടർന്നതായിരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
What's Your Reaction?






