അതിരപ്പള്ളിയില്‍ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു
വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരാണ് കാട്ടാനാക്രമണത്തിൽ മരിച്ചത്. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നും ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. അംബികയുടെ മൃതദേഹം പുഴയിൽനിന്ന് സതീഷിന്‍റേത് പാറപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നോ എന്ന അന്വേഷണവും പുരോഗമിക്കുകയാണ്.
മൃതദേഹം വനംവകുപ്പ് സ്ഥലത്തെത്തി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. 24 മണിക്കൂറിനകം ഇതേ മേഖലയിൽ മൂന്നുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. മലക്കപ്പാറയിൽ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
What's Your Reaction?






