കെ.ഇ. ഇസ്മായിലിന്റെ സി.പി.ഐ. അം​ഗത്വം പുതുക്കും

മാർച്ചിലാണ് പാർട്ടിയ്ക്കെതിരെ പരസ്യം പ്രതികരണം നടത്തിയതിന് ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്

Jul 15, 2025 - 22:22
Jul 15, 2025 - 22:23
 0
കെ.ഇ. ഇസ്മായിലിന്റെ സി.പി.ഐ. അം​ഗത്വം പുതുക്കും

മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിന്റെ പാർട്ടി അം​ഗത്വം പുതുക്കും. അം​ഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിക്കൊണ്ട് സിപിഐ എക്സിക്യൂട്ടീവിന്റേതാണ് നിർദേശം. കൂടാതെ, അംഗത്വം പുതുക്കി നൽകാൻ ജില്ലാ ഘടകത്തിനോട് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു. 

മാർച്ചിലാണ് പാർട്ടിയ്ക്കെതിരെ പരസ്യം പ്രതികരണം നടത്തിയതിന് ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത് പുനപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കുന്നതിനാണ് എക്സിക്യൂട്ടീവ് യോ​ഗത്തിൽ തീരുമാനമായത്.

സിപിഐ എറണാകുളം മുൻ സെക്രട്ടറിയായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരേ അദ്ദേഹത്തിന്റെ കുടുംബം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തിയവരുള്ള പാർട്ടിയാണ് സിപിഐ, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കേണ്ട ആവശ്യമില്ല എന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow