അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭർത്താവ് കസ്റ്റഡിയിൽ

മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുൻപ് വാഹനത്തിൽനിന്നു ചാടുകയായിരുന്നു

Apr 27, 2025 - 17:06
Apr 27, 2025 - 17:06
 0  21
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭർത്താവ്  കസ്റ്റഡിയിൽ

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. 

മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുൻപ് വാഹനത്തിൽനിന്നു ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടാവുന്നത്. ഞായറാഴ്ച രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം നാട്ടുകാർ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പോലീസ് സ്ഥലത്തെത്തിയാണ് നവീനയെ ആശുപത്രിയിൽ എത്തിച്ചത്. 

സുരേഷ് ഭാര്യയെ അപായപ്പെടുത്തുന്നതിനായി മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് സുരേഷ് മൊഴി നൽകി. മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സുരേഷും അപകടത്തില്‍പ്പെട്ട സ്ത്രീയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

നവീനയുടെ മൊഴി രേഖപെടുത്തുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow