വഖഫ് ഭേദഗതി ബില്ലും മുനമ്പം വിഷയവും എല്ലാം ഒന്നുതന്നെ, പ്രശ്നം പരിഹരിക്കപ്പെടും: രാജീവ് ചന്ദ്രശേഖര്‍

കോട്ടയം: വഖഫ് ഭേദഗതി ബില്ലും മുനമ്പം വിഷയവും എല്ലാം ഒന്നുതന്നെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വഖഫ് ബില്ലില്‍ മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന തെറ്റായ പ്രചാരണം നടത്തുന്നുണ്ട്.
വഖഫ് ബില്ലില്‍ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും. ബിജെപി പ്രസിഡന്റായതിന് ശേഷം ആദ്യമായി എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും.
കോണ്‍ഗ്രസും സിപിഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും മുനമ്പം പ്രശ്നത്തില്‍ ആരാണ് അവര്‍ക്കൊപ്പം നിന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് എന്‍ഡിഎയുടെ യോഗം നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അദ്ദേഹം കേരള ബിജെപി പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണിത്. യോഗത്തില്‍ കഴിഞ്ഞ ദിവസം ലോക്സഭ ചര്‍ച്ച ചെയ്ത വഖഫ് വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബില്ലില്‍ മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന തെറ്റായ പ്രചാരണം നടത്തുന്നുണ്ട്. വഖഫ് ഭേദഗതി ബില്ലും മുനമ്പം വിഷയവും എല്ലാം ഒന്നുതന്നെയാണ്. വഖഫ് ബില്ലില്‍ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും. അവിടുത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും.
കോണ്‍ഗ്രസും സിപിഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും മുനമ്പം പ്രശ്നത്തില്‍ ആരാണ് അവര്‍ക്കൊപ്പം നിന്നത് എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






