പഹല്‍ഗാമിലെ ഭീകരാക്രമണം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സഞ്ചാരികൾ എത്തിത്തുടങ്ങി 

ആക്രമണത്തിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പടുത്തി

Apr 27, 2025 - 22:30
Apr 27, 2025 - 22:30
 0  12
പഹല്‍ഗാമിലെ ഭീകരാക്രമണം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സഞ്ചാരികൾ എത്തിത്തുടങ്ങി 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹൽഗാമില്‍ ഭീകരാക്രമണം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, വിനോദസഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. ഏപ്രിൽ 22 ലെ ആക്രമണത്തിന് ശേഷമുള്ള ആദ്യത്തെ അവധിക്കാല ദിനമായ ഞായറാഴ്ച നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹൽ​ഗാം പട്ടണം സന്ദർശിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ, ആക്രമണത്തിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പടുത്തി.

''ഞങ്ങൾക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, നിങ്ങളുടെ രാജ്യം വളരെ മനോഹരമാണ്. ഇവിടെ താമസിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കശ്മീർ മനോഹരമാണ്'' - ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ ലിജിൽജന എഎൻഐയോട് പറഞ്ഞു. 12 അംഗ സംഘത്തോടൊപ്പമാണ് അവർ എത്തിയത്. ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ വ്ലാറ്റ്കോയും സംഘവും സംതൃപ്തി രേഖപ്പെടുത്തി.

ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം കശ്മീരിലേക്കുള്ള ടൂറിസ്റ്റ് ബുക്കിങുകളിൽ 80 ശതമാനവും റദ്ദാക്കി. എങ്കിലും ഞായറാഴ്ചയോടെ ആളുകൾ വന്നുതുടങ്ങി. 2022ൽ 26 ലക്ഷമായിരുന്നു കശ്മീരിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണമെങ്കിൽ കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷമായി വർധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow